അട്ടേങ്ങാനം ബേളൂർ ഗവൺമെൻറ് യുപിസ്കൂൾ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു .


രാജപുരം: അട്ടേങ്ങാനം ബേളൂർ ഗവൺമെൻറ് യുപിസ്കൂൾ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു .മുന്നാട് ഗവൺമെൻറ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ. രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിൻറെ സാഹിത്യലോകം, , കഥാപാത്രങ്ങൾ ,ഭാഷ എന്നീ മേഖലകളിലൂടെ അദ്ദേഹം കുട്ടികളെ നയിച്ചു. പിടിഎ പ്രസിഡണ്ട് പ്രതീഷ് കുമാർ അധ്യക്ഷനായി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളെ സംബന്ധിച്ച ക്വിസ് ,പുസ്തകപരിചയം ,വായനക്കുറിപ്പ് അവതരണം എന്നിവ നടത്തി. തുടർന്ന് കുട്ടികൾ ബഷീറിൻറെ വിവിധ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് അരങ്ങിലെത്തിയത് കുട്ടികൾക്ക് കൗതുകമായി.
ഹെഡ്മാസ്റ്റർ എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രജിന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply