ജി എച്ച് എസ് എസ് പരപ്പയിൽ കലാസാഹിത്യ വേദിയുടെയും  വിവിധ ക്ലബ്ബുകളുടെയും  ഉദ്ഘാടനം നടന്നു

രാജപുരം: ജി എച്ച് എസ് എസ് പരപ്പയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം മലയാളത്തിലെ പ്രശസ്ത കവി വീരാൻകുട്ടി നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുതു കവിതയുടെ സവിശേഷതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കുട്ടികളുമൊത്തുള്ള സംവാദം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. പരപ്പ സ്കൂളിലെ ചിത്രകലാ അധ്യാപകൻ ടി.കെ.ബിനു വരച്ച പി.എൻ.പണിക്കരുടെ ഛായാചിത്രം വീരാൻകുട്ടി അനാച്ഛാദനം ചെയ്തു .
പരപ്പ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.രാജി. സ്വാഗതം പറഞ്ഞു.  പിടിഎ പ്രസിഡണ്ട്  എ.ആർ.വിജയകുമാർ അധ്യക്ഷത വഹിച്ചു.. ഹെഡ്മിസ്ട്രസ് ഡി.ബിന്ദു, സീനിയർ അസിസ്റ്റന്റ് വി.കെ.പ്രഭാവതി, അധ്യാപകരായ കെ.വി.സുകുമാരൻ, ശ്രീധരൻ തെക്കുമ്പാടൻ  എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോഡിനേറ്റർ  ഷജിന വർഗീസ് നന്ദി പറഞ്ഞു.

Leave a Reply