102 വയസ്സുള്ള ചിരുതമ്മയ്ക്ക് ആദരവ്.

രാജപുരം : കോടോം -ബേളൂർ പഞ്ചായത്ത് 19-ാം വാർഡിൽ മണ്ടേങ്ങാനത്ത് താമസിക്കുന്ന 102 വയസ്സുള്ള ചിരുതമ്മയെ വാർഡിൻ്റെ നേതൃത്വത്തിൽ ആദരവ് നൽകി. കോടോം ബേളൂർ പഞ്ചായത്ത് 19-ാം വാർഡും വാർഡ് നേതൃത്വത്തിലുള്ള സായാഹ്‌നം വയോ ക്ലബ്ബുമാണ് പരിപാടി സംഘടിപ്പിച്ചത്. നാടിൻ്റെയാകെ മുത്തശ്ശിയെ ആദരിക്കുന്ന പരിപാടിയിൽ സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി വിശിഷ്‌ടാതിഥികളും നാട്ടുകാരും ചിരുതമ്മയ്ക്ക് ആദരം നൽകി. ആദരവ് പരിപാടി മുൻ എം.പി. പി. കരുണാകരൻ ഉൽഘാടനം ചെയ്‌തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്‌മി മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്‌ണൻ, ഹൌസ് ദുർഗ്ഗ് ഹൗസിംഗ് സൊസൈറ്റി മുൻ പ്രസിഡന്റ്റ് ബാലൂർ വി.മാധവൻ നായർ, മുൻ പഞ്ചായത്ത് വൈ: പ്രസിഡന്റും സി സി എസ് വൈസ് ചെയർപഴ്സണുമായ പി.എൽ.ഉഷ, മുൻ മെമ്പർ പി.നാരായണൻ, പഞ്ചായത്ത് വയോ സഭ കോഡിനേറ്റർ കെ.രാമചന്ദ്രൻ മാസ്‌റ്റർ, വാർഡ് കൺവീനർ പി.ജയകുമാർ, എന്നിവർ സംസാരിച്ചു. വയോ ക്ലബ്ബ് സെക്രട്ടറി പി.എം.രാമചന്ദ്രൻ സ്വാഗതവും നവീൻ രാജ് മണ്ടേങ്ങാനം നന്ദിയും പറഞ്ഞു

Leave a Reply