കോൺഗ്രസ്സ് പനത്തടി മണ്ഡലം പ്രവർത്തക കൺവൻഷൻ രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോൺഗ്രസ്സ് പനത്തടി മണ്ഡലം പ്രവർത്ത കൺവൻഷൻ പാണത്തൂർ സെഹിയോൻ ഓഡിറ്റോറിയത്തിൽ എ ഐ സി സി വർക്കിംഗ് കമ്മിറ്റി മെംമ്പറും എംഎൽഎ യുമായ രമേശ് ചെന്നിത്തല  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് പി.കെ.ഫൈസൽ, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, കെ പി സി സി മെംബർ കരിമ്പിൽ കൃഷ്ണൻ,  ഡിസിസി വൈസ് പ്രസിഡൻ്റ് പിജി ദേവ്, കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായർ അഞ്ഞനമുക്കൂട്, കരിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് ബാലചന്ദ്രൻ നായർ, ജോണി തോലാമ്പുഴ, എം.ബി ‘ഇബ്രാഹിം, എം.അബ്ബാസ്, രാധാ സുകുമാരൻ, ശ്രീധരൻ, പി.സി.അജിഷ് കുമാർ, കെ.സുകുമാരൻ, ജോസ് നഗരോലിൽ വിനോദ് പിലിപ്പ് എന്നിവർ സംസാരിച്ചു.  എം.ജയകുമാർ സ്വാഗതവും സണ്ണി നന്ദിയും പറഞ്ഞു.

Leave a Reply