കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും അനുമോദനവും നടന്നു.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും എസ്എസ്എൽസി പ്ലസ് ടു വിജയിച്ച കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.എൻ.വേണു അധ്യക്ഷത വഹിച്ചു. ബി.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. എം.പി.വിനുലാല്‍ , കെ.എസ് മാത്തുക്കുട്ടി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി.
സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ കെ.അഷ്റഫ്, കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജയശ്രീ ദിനേശൻ നന്ദി പറഞ്ഞു. പനത്തടി ടൗൺ വികസനം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply