രാജപുരം: പാണത്തൂർ കല്ലപ്പള്ളിയിൽ പുലികൾ വളർത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവാകുന്നു. ഇന്നലെ കല്ലപ്പള്ളി പെരുമുണ്ടയിലെ പി.ബിപത്മയ്യയുടെ വളർത്തു പട്ടിയെ പുലി പിടികൂടി. രാവിലെ പട്ടിയെ കാണാതായി തുടർന്ന് വീട്ടുകാരൻ നടത്തിയ തിരച്ചിലാണ് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് പാതി ഭക്ഷിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. കാസർകോട് ആർആർടി സംഘം പരിശോധന നടത്തി.
