
രാജപുരം: ബന്തടുക്ക ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബന്തടുക്ക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.നീരജ നമ്പ്യാർ ക്ലാസിന് നേതൃത്വം നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് ഗീതാ കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഷിജോ ജോസഫ് അധ്യക്ഷത വഹിച്ചു., അധ്യാപിക സന്ധ്യ സ്വാഗതവും, ലിജോ ജോസഫ് നന്ദിയും പറഞ്ഞു. കെ ഗോപാലൻ, സാബു അബ്രഹാം, അനുപ്രിയ, അധ്യാപികമാരായ വസന്തകുമാരി, ലളിത എന്നിവർ പങ്കെടുത്തു.