
രാജപുരം; മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ കാസറഗോഡ് ജില്ലാ പി ആൻ്റ് ഐ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആനന്ദ് മാതൃകാ ക്ഷീരസംഘം സെക്രട്ടറിമാർക്ക് ഡെയറി കോൺഫറൻസ് ഹാളിൽ വെച്ച് 2 ദിവസത്തെ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പരിശീലനം നൽകി.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) അംഗീകാരത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടിയിൽ പാലിൻറെ സംഭരണം, ശുചിയായി കൈകാര്യം ചെയ്യൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഒൻപത് വിഷയങ്ങളിൽ ക്ലാസ് നടന്നു.
പരിശീലന പരിപാടി മിൽമ ഡയറക്ടർ പി.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. മേഖലാ യൂണിയൻ ഡയറക്ടർ കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത ട്രെയിനർമാരായ മിൽമ കാസർഗോഡ് ഡയറി മാനേജർ സ്വീറ്റി വർഗ്ഗീസ്, ടെക്നിക്കൽ ഓഫീസർ ആദർശ് സി. എന്നിവർ ക്ലാസെടുത്തു. ജില്ലാ പി ആൻ്റ് ഐ യൂണിറ്റ് മേധാവി വി.ഷാജി
നന്ദി പറഞ്ഞു.