
രാജപുരം: ഹോളി ഫാമിലി ഹൈസ്കൂളിലെ 1999 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ ശ്രദ്ധേയമായി. നൗഷാദ് കള്ളാർ ഉദ്ഘാടനം ചെയ്തു. ജോമോൻ് മാലക്കല്ല് അധ്യക്ഷത വഹിച്ചു. ഷീബ പെരിയ സ്വാഗതവും, സൗമ്യ സിറിയക് നന്ദിയും പറഞ്ഞു. ഷിജോ ജോസഫ് ബന്തടുക്ക, ജിൻസ്മോൻ ജോയ്, ജസ്റ്റിൻ പണത്തൂർ എന്നിവർ സംസാരിച്ചു.
രാജപുരം ഏദൻ വൈബ്സ് ഹോംസ്റ്റേയിൽ നടന്ന ഒത്തുചേരൽ കലാസാഹിത്യ പരിപാടികൾ കൊണ്ട് സമ്പന്നമായി. വിവിധ കലാപരിപാടികളും സാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ചു. കൂട്ടായ്മ നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും അംഗങ്ങൾ ചർച്ച ചെയ്തു.