രാജപുരം: കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് ജൈവ വള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഐ ഐ എച്ച് ആർ സാങ്കേതിക വിദ്യയിൽ തയ്യാറാക്കുന്ന ജീവാണു വളം തയ്യാറാക്കുന്ന സംരംഭമാണ് ഉദ്ഘാടനം ചെയ്തത്. യൂണിറ്റ് പ്രസിഡന്റ് ജെസ്റ്റിൻ തോമസ് അധ്യക്ഷത വഹിച്ചു. കെഎസ് എസ് ദേശീയ ചെയർമാൻ ടി.എം.ജോസ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. സിപിസി ആർഐ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ.ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, കൃഷി ഓഫീസർ കെ.വി ഹരിത, കെ എസ് എസ് ജില്ലാ പ്രസിഡന്റ് പി.മുരളീധരൻ, പി.എംജോൺ, ബിനോയ് ചുള്ളിഫാം, കോരൻ, ശ്രീകാന്ത്, സെബാസ്റ്റ്യൻ കോട്ടായിൽ, രമേശൻ, എ.ഒ.വർഗീസ്, കെ.സി.ജിജോമോൻ എന്നിവർ സംസാരിച്ചു.
