പൂക്കുന്നം കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു.

രാജപുരം : കാസർകോട് ജില്ലാ പഞ്ചായത്ത് ടിഎസ്‌പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കള്ളാർ പഞ്ചായത്തിലെ പൂക്കുന്നം കമ്യൂണിറ്റി ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യപ്രഭാഷണം നടത്തി. കള്ളാർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപഴ്സൺ പി.ഗീത, , പട്ടിക വർഗ ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്‌ണൻ, , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗം മിനി ഫിലിപ് സ്വാഗതവും, ടിഡിഒ മധുസൂദനൻ നന്ദിയും പറഞ്ഞു.

Leave a Reply