ബേളൂർ യു.പി.സ്കൂൾ കലോത്സവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു

രാജപുരം: ബേളൂർ: യു.പി.സ്കൂൾ കലോത്സവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.എസ്. ജയശ്രീ., എട്ടാം വാർഡ് മെമ്പർ പി.ഗോപി, എ.ജയൻ, ബിജു വയമ്പിൽ, സി.സി.ഹരീഷ് കുമാർ,സിന്ധു ദിലീപ് എന്നിവർ സംസാരിച്ചു. പ്രശസ്ത ഗായിക കെ.എസ്.സ്വർണ മുഖ്യാഥിതിയായി. പ്രധാനാധ്യാപകൻ രമേശൻ സ്വാഗതവും സുചിത്ര നന്ദിയും പറഞ്ഞു.

Leave a Reply