കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

രാജപുരം : കള്ളാർ പഞ്ചായത്ത് കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം കൊട്ടോടി ഗവ:ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് പ്രസിഡൻ്റ് വി.കേളുനായർ അദ്ധക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് സമ്മേളനം ഉൽഘാടനം ചെയ്തു. തോമസ് പെരുമ്പടപ്പിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാസെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ അനുഗ്രഹപ്രഭാഷണം നടത്തി. എം.കൃഷ്ണകുമാർ കൊട്ടോടി ,കള്ളാർ പഞ്ചായത്തു കമ്മിറ്റി പ്രസിഡൻ്റ് ജോൺ പ്ലാചേരിൽ/ സെക്രട്ടറി എം.ജെ.ലൂക്കോസ് മുളവനാൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി തോമസ് വടക്കേ മുണ്ടനാനിയിൽ സ്വാഗതം പറഞ്ഞു
ശാരദാമ്മയും സംഘവും അവതരിപ്പിച്ച സംഘഗാനം സമ്മേളനത്തിന് ഉണർവ്വു നൽകി. സുകുമാരൻ മാസ്റ്റർ, മാധവൻ നായർ, ബാലചന്ദ്രൻ കൊട്ടോടി എന്നിവരെ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഷാൾ അണിയിച്ച് ആദരിച്ചു.
തുടർന്ന് ജയിംസ് അവതരിപ്പിച്ച ക്ഷേമ പെൻഷൻ 5000 രൂപയാക്കുക നിർത്തിവെച്ച റെയിൽവേ ടിക്കറ്റ് കൺസഷൻ പുനസ്ഥാപിക്കുക, 70 വയസ്സ് കഴിഞ്ഞവർക്കുള്ള ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുക വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരേയും പൊതുജനങ്ങളേയും സംരക്ഷീക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി.സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അംഗീകരിച്ചു. എം.ജെ.ലൂക്കോസ് വരണാധികാരിയായി പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു ബാലചന്ദ്രൻ കൊട്ടോടി നൽകിയ മോട്ടിവേഷൻ ക്ലാസ്സ് സമ്മേളനത്തിന് പുത്തൻ അറിവും ആവേശവും അനുഭവങ്ങളും നൽകി. സി.നാരായണൻ ചീച്ചക്കയം നന്ദി പറഞ്ഞു.