രാജപുരം : പ്രവാസലോകത്ത് എത്തിച്ചേർന്ന രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എച്ച്.എഫ്.എച്ച്.എസ് രാജപുരം യുഎഇ (ദുബായ്, ഷാർജ, നോർത്തേൺ എമിറേറ്റ്സ്) കൂട്ടായ്മ പത്താം വാർഷികം ഷാർജയിലെ ആർ.കെ. കൺവെൻഷൻ സെന്ററിൽ ആഘോഷിച്ചു.
കൂട്ടായ്മ പ്രസിഡണ്ട് സന്ദീപ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം രാജപുരം എ.എൽ.പി. സ്കൂൾ റിട്ട. അധ്യാപിക ഗ്ലാഡി മാത്യു ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജോസ് കുഴികാട്ടിൽ, മുൻ പ്രസിഡന്റ് മാത്യു അടുകുഴിയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനൂപ് ചാക്കോ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജെഫിൻ ജോസ് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കൂട്ടായ്മയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ പ്രസിഡന്റുമാരെയും രക്ഷാധികാരിയെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന കൂട്ടായ്മ അംഗങ്ങളുടെ കലാ പ്രകടനങ്ങൾക് പ്രോഗ്രാം കോർഡിനേറ്റർമാരായ ജിമിറ്റ്, ഷൈൻ, മനുമോൾ എന്നിവർ നേതൃത്വം നൽകി.
കൂട്ടായ്മയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ പ്രസിഡന്റുമാരെയും രക്ഷാധികാരിയെയും ചടങ്ങിൽ വെച്ച് ആദരിച്ചു. തുടർന്ന് നടന്ന കൂട്ടായ്മ അംഗങ്ങളുടെ കലാ പ്രകടനങ്ങൾക് പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയ ജിമിറ്റ്, ഷൈൻ, മനുമോൾ എന്നിവർ നേതൃത്വം നൽകി.
2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും ചടങ്ങിൽ വെച്ച് തിരഞ്ഞെടുത്തു. നിഷാത് ഗോപാൽ (പ്രസിഡന്റ്), ജെയ്സൺ ചാക്കോ (വൈസ് പ്രസിഡന്റ്), ജിമിറ്റ് തോമസ് (സെക്രട്ടറി), അർഷാദ് ചുള്ളിക്കര (ജോ: സെക്രട്ടറി), വിനു ചാക്കോ (ട്രഷറർ), ഷൈൻ മാത്യു (ജോ: ട്രഷറർ) രക്ഷാധികാരികൾ: (ജോസ് കുഴികാട്ടിൽ, മാത്യു അടുകുഴിയിൽ). കോർഡിനേറ്റർ: (രതീഷ് കണ്ണൻ ചുള്ളിക്കര) മീഡിയ കോർഡിനേറ്റർ: (ജിഷ്ണു രവീന്ദ്രൻ കള്ളാർ )
