രാജപുരം: പതിവ് തെറ്റിക്കാതെ ഇത്തവണയും മഞ്ഞടുക്കു തുളൂർവനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് പാണത്തൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും എത്തി. പൂർവികാചാരത്തിൻ്റെ ഭാഗമായി പിന്തുടർന്നു വരുന്ന മാനവ സൗഹൃദത്തിന്റെ ഭാഗമായി കളിയാട്ടത്തിനോട് അനുബന്ധിച്ചും ഉറൂസിനോടനുബന്ധിച്ചും പരസ്പരം ക്ഷേത്ര ഭാരവാഹികളും ജമാഅത്ത് ഭാരവാഹികളും പരസ്പരം സന്ദർശിച്ചു വരുന്നു.
