രാജപുരം : മുക്കുഴി പുനർജനി ഗ്രാമീണ വായനശാല ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ വിക്ഞാന സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ സംഘടിപ്പിക്കുന്ന റിപബ്ലിക് സദസ്സുകളുടെ ഭാഗമായാണ് പരിപാടി നടത്തിയത് .ലൈബ്രറി കൗൺസിൽ റിസോർസ് പേഴ്സൻ കെ. സുധാകരൻ ക്‌ളാസ്സെടുത്തു.ലൈബ്രറി പ്രസിഡന്റ് മണിപ്രസാദ് പഞ്ചിക്കൽ അധ്യക്ഷനായി. കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡ് അംഗം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.സി.ജിജോമോൻ, സുരേഷ് പാറക്കല്ല് , കെ.സി.അബ്രാഹം, ജെയിൻ കുടകുത്തിയേൽ, മായ ഷിജു, ഷീജ എന്നിവർ സംസാരിച്ചു.
