വ്യാപാരികൾക്കായി ജിഎസ്ടി സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഏഴാം ക്ലാസുകാരൻ മുഹമ്മദ് ഷമ്മാസ്

രാജപുരം: ചെറുപ്രായത്തിൽ തന്നെ പ്രതിഭയിലും സാങ്കേതിക മികവിലും വിസ്മയം തീർക്കുകയാണ് കള്ളാർ ബൂൺ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷമ്മാസ്. യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ സ്വയം പഠിച്ച് വ്യാപാരികൾക്ക് ആവശ്യമായ ജിഎസ്ടി (GST) സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനായിരിക്കുകയാണിപ്പോൾ.
വ്യാപാരമേഖലയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സ്വന്തമായി സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ഷമ്മാസ് അത് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അവതരിപ്പിക്കുകയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. സാങ്കേതികവിദ്യയോടുള്ള താൽപര്യവും സ്വയം പഠിക്കാനുള്ള മനസ്സും സർഗാത്മകതയും ഒത്തുചേർന്നപ്പോൾ ഈ കൊച്ചുപ്രതിഭയ്ക്ക് പ്രായത്തെ മറികടക്കുന്ന നേട്ടം കൈവരിക്കാനായി.
കലാരംഗത്തും ഷമ്മാസ് ഒട്ടേറെ പഠനത്തോടൊപ്പം കലാ-സാങ്കേതിക മേഖലകളിലും മികവ് തെളിയിക്കുന്ന ഷമ്മാസ് പുതുതലമുറയ്ക്ക് പ്രചോദനമാണ്.
കള്ളാർ മിസ്ബാഹുൽ ഹുദാ മദ്രസയിലെ 18-ാമത് റേഞ്ച് തല മത്സരത്തിൽ ജൂനിയർ കലാപ്രതിഭാ പുരസ്കാരവും ഷമ്മാസ് നേടിയിട്ടുണ്ട്.
മോഡേൺ ഹാർഡ്‌വെയർ ഉടമ ഹംസ മൊയ്ദുവിന്റെ മകനാണ് മുഹമ്മദ് ഷമ്മാസ്.