ദുബൈ : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പഠിച്ചിറങ്ങി പല വർഷങ്ങളിൽ മണലാരണ്യങ്ങളിൽ എത്തിച്ചേർന്നവരെ ചേർത്തുനിർത്തുന്ന സംഘടനയായ ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യുഎഇ ( ഷാർജ, ദുബൈ, അജ്‌മാൻ, നോർത്തേൻ എമിറേറ്റ്സ്) കൂട്ടായ്മ ഇഫ്താർ സംഗമം ദുബൈ ക്രീക്ക് പാർക്കിൽ വച്ചു നടന്നു … 150 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.
കൂട്ടായ്മ പ്രസിഡന്റ് നിഷാത് ഗോപാലിന്റെ അധ്യക്ഷതയിൽ ഇബ്നു അബ്ബാസ് അക്കാദമി ഡയറക്ടർ സൈദ് അബ്ദുൽ കരീം റമദാൻ സന്ദേശം നൽകി.
കൂട്ടായ്മ രക്ഷാധികാരികയാ മാത്യു ചുള്ളിക്കര, ജോസ് രാജപുരം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറി ജിമിറ്റ് സ്വാഗതവും ട്രഷറർ വിനു നന്ദിയും പറഞ്ഞു…
