വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആന്റ്റ് ഗ്രന്ഥാലയ വിജ്‌ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.

രാജപുരം : ഇന്ത്യൻ റിപ്പബ്ലിക് 75-ാം വാർഷികത്തിൻ്റെ ഭാഗമായി വിജ്‌ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയർത്തി സംസ്ഥാന ലൈബ്രറി കൗൺസിലിൻറെ നിർദ്ദേശത്തെ തുടർന്ന് വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആന്റ്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട വിവിധ പരിപാടിയുടെ സമാപനമായ വിജ്‌ഞാന വികസന സദസ്സ് പഞ്ചായത്ത് വൈസ് പ്രസിഡന്റ എം.എം.സൈമൺ ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ പി.എൽ.റോയി അധ്യക്ഷനായി. ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത നോവൽ പി ജെയിൻ മുഖ്യാതിഥിയായി ആദരിച്ചു. റിസോഴ്‌സ് പേഴ്സ‌ണൽ അന്തുകൃഷ്‌ണൻ വിഷയാവതരണം നടത്തി. താലൂക്ക് വൈസ് പ്രസിഡൻ്റ് എ.കെ.രാജേന്ദ്രൻ സമ്മാനദാനം നടത്തി. വനിതാ വേദി കൺവീനർ ഇ.രാജി, അഭിജിത്ത് നളിനാഷൻ എന്നിവർ സംസാരിച്ചു. അഗസ്‌റ്റ്യൻ കെ മാത്യു സ്വാഗതവും, വി.എ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.