രാജപുരം: 2026-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി നോയൽ പി. ജയിനിനെ രാജപുരം ഹോളി ഫാമിലി സ്കൂൾ ആദരിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ നോയലിന്റെ മികച്ച നേട്ടത്തെ മുൻനിർത്തി സ്കൂളിന്റെ ഉപഹാരം നൽകി അനുമോദിച്ചു.
രാജ്യത്തിന്റെ അഭിമാനമായ റിപ്പബ്ലിക് ദിന പരേഡിൽ സ്കൂളിന്റെ പേര് ഉയർത്തിപ്പിടിച്ച നോയലിന്റെ നേട്ടം വരും തലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.
സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. എൽ.റോയ് , ഹെഡ്മാസ്റ്റർ സജി മാത്യു തുടങ്ങിയവർ സംസാരിച്ചു.
