റാണിപുരം വനമേഖലയിൽ പക്ഷികൾക്ക് ദാഹജലമൊരുക്കി

രാജപുരം : കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ ലോക ജലദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പറവകൾക്ക് ഒത്തിരി തണ്ണീർ സാന്ത്വനം പരിപാടി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഡി റ്റിപി സി സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ , പനത്തടി സെക്ഷൻ  ഫോറസ്റ്റ് ഓഫീസർ എം.പി.രാജു , ബീറ്റ് ഫോറസ്റ്റ് ഓഫീസമാരായ വിഷ്ണു കൃഷ്ണൻ , ഡി.കെ.വിമൽ രാജ് എന്നിവർ സംസാരിച്ചു. വേനൽ ചൂട് രൂക്ഷമായ സാഹചര്യത്തിൽ റാണിപുരം, പന്തിക്കാൽ, അച്ചം പാറ, കുണ്ടുപ്പള്ളി, പാറക്കടവ് പ്രദേശങ്ങളിലാണ് മുളം തണ്ട്  കൊണ്ടുള്ള പാത്രങ്ങളിൽ ജലം നിറച്ച് പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. മുൻ വർഷങ്ങളിലും ഈ പദ്ധതി നടത്തിയിരുന്നു.