കുടുംബൂർ പുഴയിൽ മുന്നറിയിപ്പ് ബോർഡുമായി കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിവൻസ് വാളണ്ടിയർമാർ.

രാജപുരം : കുറ്റിക്കോൽ അഗ്നിരക്ഷാ നിലയത്തിന് കീഴിലുള്ള കുടുംബൂർ പുഴയുടെ തീരത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ്.
നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അവിടെ ഒരു ബോർഡ് സ്ഥാപിക്കാൻ ആർക്കും സാധിച്ചില്ല ആ ഉദ്യമമാണ് ഡിഫൻസ് അംഗങ്ങൾ ചെയ്തു തീർത്തത്. പുഴയുടെ ആഴമുള്ള സ്ഥലങ്ങളിൽ നിരവധി പേരാണ് മുങ്ങി മരിച്ചിട്ടുള്ളത്. സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളും പുറത്തുനിന്നു വരുന്ന ആൾക്കാരുമാണ് ഈ അപകടകെണി അറിയാതെ പുഴയിൽ ഇറങ്ങുന്നത്. ആദ്യമായി വരുന്നവർക്ക് ഈ പുഴയുടെ സ്വഭാവം തിരിച്ചറിയാൻ പറ്റില്ല. ആ കാര്യം ശ്രദ്ധയിൽപ്പെടുത്താൻ കൂടിയാണ് ഇങ്ങനെയൊരു ബോർഡ് സ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനീഷ് നെയ്യോത്തിന്റെ നേതൃത്വത്തിലാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ കുടുംബൂർ പുഴയിൽ ബോർഡ് സ്ഥാപിച്ചത്.