രാജപുരം: പയ്യാവൂർ കുന്നത്തൂർപാടി ശ്രീമുത്തപ്പൻ ദേവസ്ഥാനത്തെ 2026-27 വർഷത്തെ തിരുവപ്പന മഹോത്സവം 2026 ഡിസംബർ 18 മുതൽ 2027 ജനുവരി 15 വരെ (കൊല്ലവർഷം 1202 ധനു 2 മുതൽ മകരം 2 വരെ) വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് ദേവസ്ഥാനം ട്രസ്റ്റി ജനറൽ മാനേജർ അറിയിച്ചു.
ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് പൈങ്കുറ്റി, ഊട്ടും വെള്ളാട്ടം എന്നിവയും രാത്രി 9ന് തിരുവപ്പനയും നടക്കും. തിരുവപ്പനയ്ക്ക് ശേഷം മുത്തപ്പൻ ആവശ്യപ്പെടുന്ന ദിനങ്ങളിൽ മൂലംപെറ്റ ഭഗവതി വെള്ളാട്ടവും ഉണ്ടായിരിക്കും.
മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് 24 മണിക്കൂറും ദർശനത്തിനും വഴിപാടുകൾ കഴിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതലും വൈകീട്ട് ഏഴ് മുതലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495 306 654, 9188 297 119.
