പയ്യച്ചേരി പാതയോരത്ത് മാലിന്യം തള്ളുന്നതിനിടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിലായി.

രാജപുരം : പാതയോരത്ത് മാലിന്യം തള്ളുന്നതിനിടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിലായി. ചുള്ളിക്കര – കുറ്റിക്കോൽ റോഡിൽ പയ്യച്ചേരി പ്ലാൻ്റേഷൻ ഭാഗത്താണ് ചുള്ളിക്കര കള്ള് ഷാപ്പിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ ക്വാർട്ടേഴ്സിലെ  താമസക്കാരായ  നാസ, അസ്ലം എന്നിവർ രാവിലെ ബൈക്കിൽ മാലിന്യം തള്ളാൻ എത്തിയത്. ഇതുവഴി പോയ പയ്യച്ചേരിയിലെ മനോജാണ് വിവരം പോലീസിനെ അറിയിച്ചത്. താമസ സ്ഥലത്ത് മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്തതാണ് മാലിന്യം പാതയോരത്ത് തള്ളാൻ കാരണമെന്നാണ് അന്യ സംസ്ഥാന തൊഴിലാളികൾ പറഞ്ഞത്. സ്ഥിരമായി ഇവർ പല സ്ഥലത്തായി പൊതു ഇടങ്ങളിലാണ് മാലിന്യം തള്ളുന്നതെന്നും വ്യക്തമായിട്ടുണ്ട്.