രാജപുരം: അഞ്ചരകണ്ടി ഡൻ്റൽ കോളേജിലെ ബി ഡി എസ് വിദ്ധ്യാർത്ഥി നിതിൻ രാജിൻ്റെ അത്മഹത്യയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ ഏഴോളം ആവശ്യങ്ങൾ ഉന്നയിച്ച് ദലിത് – ആദിവാസി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ മലയോരത്ത് പൂർണ്ണം. കാസർകോട് ജില്ലയിലെ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തിൽ പലയിടത്തും രാവിലെ 6 മണിക്ക് തന്നെ ടൗണുകളിൽ എത്തി. കടകൾ അടപ്പിച്ചു.
തായന്നൂർ കാലിച്ചാനടുക്കം, എണ്ണപ്പാറ, മുക്കുഴി ഏഴാം മൈൽ ആനക്കുഴി , പേരിയ ടൗണുകളിൽ കടകൾ അടഞ്ഞു കിടന്നു. പ്രദേശത്തെ ബാങ്കുകളും വില്ലേജ് ഓഫീസ് അടക്കമുള്ള സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു . കെ എസ് ആർ ടി സി , സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല . ചുള്ളിക്കര, രാജപുരം, ബളാംതോട്, മാലക്കല്ല് തുടങ്ങി പ്രധാന ടൗണുകളിൽ വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറുകണക്കിനാളുകളാണ് ഹർത്താൽ വിജയിപ്പിക്കാൻ തെരുവിലിറങ്ങിയത്.
