രാജപുരം : ശുചിത്വമിഷൻ തദ്ദേശസ്വയംഭരണ വകുപ്പ് വിദ്യാഭ്യാസ സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിൻ കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്‌കൂളിൽ തുടക്കമായി. വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യ സംസ്‌കരണത്തിൽ റെഡ്യൂസ് റീയൂസ് റീസൈക്കിൾ പ്രാധാന്യവും തിരിച്ചറിയുന്നതിന് വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം.സൈമൺ ഉദ്ഘാടനം ചെയതു. വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേർസൻ പി.ശ്രീവിദ്യ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ റിസോർസ് പേഴ്സൻ സി.പി.വി.വിനോദ് കുമാർ വിഷയാവതരണം നടത്തി. പഞ്ചാ യത്ത്ഹെൽത്ത് ഇൻസ്പെക്ടർ ഷീല.എം.കെ ക്ലാസ്സെടുത്തു. വികസന സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേർസൻ പി.ഗീത, ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർമാൻ പി.എൽ.റോയ്, പഞ്ചായത്ത് മെമ്പർ പി.ഗീത, പിടി എ പ്രസിഡണ്ട് ഉമ്മർ പൂണൂർ, എം.പിടിഎ പ്രസിഡണ്ട് ഷീല.എം.കെ, എസ്എം.സി ചെയർമാൻ ശശിധരൻ.എ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ പരസ്പര സൗഹൃദവും സഹായവും വളർത്തുന്നതിനായി സ്വാപ്പ് ഷോപ്പ് പ്രവർത്തനത്തിന് കുട്ടി കളിൽ നിന്ന് സാധന സാമഗ്രികൾ ശേഖരിച്ച് ഹെഡ്മാസ്റ്റർ നാരായണൻ കെ തുടക്കം കുറിച്ചു. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളായ വിമലാകൃഷ്ണൻ, അനു.സി എന്നിവരുമായി കുട്ടികൾ അഭിമുഖം നടത്തി. ഹരിതകർമ്മസേന ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ സംസ്‌കരണത്തിൽ ശുചിത്വ മിഷൻ്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായപ്രവർത്തനങ്ങളെക്കുറിച്ചും , തരം തിരിച്ച് അജൈവ മാലിന്യ ങ്ങൾ നൽകേണ്ട കാര്യങ്ങളെക്കുറിച്ചും സംവാദത്തിലൂടെ കുട്ടികൾ മനസ്സിലാക്കി. സീനിയർ അസിസ്റ്റൻ്റ് പ്രശാന്ത് പി.ജി സ്വാഗതവും ഇക്കോ ക്ലബ്ബ് ശുചിത്വ നോഡൽ ഓഫീസർ വൈഷ്‌മ്യ ബി.ആർ നന്ദിയും പറഞ്ഞു.
