പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ കൃത്യമായ ചികിത്സാ സൗകര്യവും ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തണം : വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം

രാജപുരം :പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ കൃത്യമായ ചികിത്സാ സൗകര്യവും ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപസമിതി രാജപുരം യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്  കെ.അഹമ്മദ് ശരീഫ് യോഗം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട്  എൻ.മധു അധ്യക്ഷനായി. ജില്ലാ കുടുംബ ക്ഷേമ ഫണ്ടിൽ നിന്നുള്ള ചികിത്സാസഹായം ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി വിതരണം ചെയ്തു. വാർഷിക റിപ്പോർട്ട് സെക്രട്ടറി  എം.എം സൈമണും വരവ് ചിലവ് കണക്ക് ട്രഷറർ കെ.സുധാകരനും അവതരിപ്പിച്ചു സംസ്ഥാന കൗൺസിൽ അംഗം കെ.അഷറഫ്,  പി സുനിൽകുമാർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു,
യൂണിറ്റ് ജോയിൻ സെക്രട്ടറി രാജീവൻ പി.ടി. സ്വാഗതവും വൈസ് പ്രസിഡണ്ട് ജോബി തോമസ് നന്ദിയും പറഞ്ഞു . പുതിയ ഭാരവാഹികളായി ജയിൻ പി വർഗീസ് (പ്രസിഡന്റ് ), രാജീവൻ പി.ടി. (സെക്രട്ടറി ), കെ.സുധാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു