തെങ്ങിൻ തൈകൾ വിതരണം ചെയ്തു

രാജപുരം:കള്ളാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2026-27 കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന തെങ്ങിൻ തൈ വിതരണം – എസ്.ടി. പദ്ധതിയുടെ ഭാഗമായി എസ്. ടി. വിഭാഗം കർഷകർക്ക് ഹൈബ്രിഡ് തെങ്ങിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സൈമൺ എം എം അധ്യക്ഷത വഹിച്ച ചടങ്ങ് കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജിത കെ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീവിദ്യ, വാർഡ് മെമ്പർമാരായ ശ്രീമതി രേഖ സി, ശ്രീമതി ലീല മോഹനൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി പ്രേമ എ, എസ്. ടി. പ്രമോട്ടർമാർ, കർഷകർ, തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ഹനീന. K M സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ശാലിനി p k നന്ദിയും അറിയിച്ചു.