കള്ളാർ ടൗണിലെ ഫർണിച്ചർ ഷോപ്പിന് തീയിട്ട സംഭത്തിൽ രണ്ട് പേർ റിമാൻഡിൽ

രാജപുരം: കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിന് തീയിട്ട സംഭവത്തിൽ രാജപുരം പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.  ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കള്ളാർ ഒക്ലാവ് സ്വദേശിയായ  കുഞ്ഞഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്.
സംഭവത്തിൽ ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി എഫ്.ഐ.ആറിൽ  വ്യക്തമാക്കുന്നു.
മൂന്നാം മൈലിലെ  അബൂബക്കർ മുഹമ്മദ് (42), പാണത്തൂർ അരി പ്രോഡിലെ ശാലോം (30) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് തീവച്ചത്. സംഭവ ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ രാജപുരത്തു വച്ച് പോലീസ് പിടികൂടുകയായിരുന്നു