രാജപുരം : തെങ്ങ് വീണ് വീട് തകർന്നു. പിഞ്ചുകുഞ്ഞ് അടക്കം കുടംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു. കള്ളാർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വണ്ണാത്തിക്കാനത്ത് പറയ കോണത്ത് M എം.എൽ.ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിൽ ആണ് തകർന്നത്. വള്ളിപ്പായിൽ ജിജോയും കുടുംബവുമാണ് അവിടെ താമസിച്ചിരുന്നത്. മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം അഞ്ച്പേർ വീട്ടിലുണ്ടായിരുന്നു. അടുക്കളയിൽ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം നടന്നത്. ഇവർ കടന്നുറങ്ങുന്ന രണ്ട് മുറികൾ പൂർണ്ണമായും തകർന്നു
