ജനശ്രീ പ്രതിനിധി സമ്മേളനവും സ്വീകരണ പരിപാടിയും സംങ്കടിപ്പിച്ചു.

രാജപുരം: ജനശ്രി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ പ്രതിനിധി സമ്മേളനവും സ്വീകരണ പരിപാടിയും സംങ്കടിപ്പിച്ചു. പ്രതിനിധി സമ്മേളനം ജനശ്രി ജില്ലാ ചെയർമാനും ഉദുമ എംഎൽഎയുമായ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയെ ഉപഹാരം നൽകി ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്കിൽ നിന്നും ജില്ലാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്ക പെട്ട ടി.കെ.നാരായണൻ, വി.കുഞ്ഞമ്പു, കുഞ്ഞുമോൻ ജോർജ് എന്നിവരെ ജില്ലാ ചെയർമാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് ച്ചെയർമാൻ വി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൻ ജനശ്രി സംസ്ഥാന സമിതി അംഗം കുഞ്ഞമ്പു നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. ജനശ്രി ജില്ലാ സെക്രട്ടറി രാജീവൻ നമ്പ്യാർ സംഘടനാതല വിശദീകരണം നടത്തി. ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ, ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം ചന്തുക്കുട്ടി പൊഴുതല, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യു, സുരേഷ് മോനാച്ച , ടി.കെ.നാരായണൻ, വി.കുഞ്ഞസു, കുഞ്ഞുമോൻ ജോർജ്, മണ്ഡലം ച്ചെയർമാൻമാരായ എം.ജയകുമാർ, ബാബു ചെമ്പേന, സതീശൻ അജാനൂർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ.എൻ.വി, മാലതി .വി, തോമസ് ടി.ഒ , പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, മെമ്പർമാരായ സജിതാ ശ്രീകുമാർ, ജോളി ജോസഫ് , ആൻസി ജോസഫ്, രേഖ.സി, വാസു പി.എ എന്നിവർ സംസാരിച്ചു. യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ടി.ജി.രാധാകൃഷ്ണൻ നായർ സ്വാഗതവും കോടോം ബേളൂർ മണ്ഡലം ചെയർമാൻ വിനോദ് ജോസഫ് നന്ദിയും പറഞ്ഞു.