രാജപുരം: വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന സ്പഷൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന് കോടോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.രമേശൻ, എസ്.എം.സി ചെയർമാൻ ബിജു മോൻ കെ.ബി,, മദർ പി.ടി.എ പ്രസിഡന്റ് നിധിന, പ്രിൻസിപ്പൽ പി.എം. ബാബു ., സീനിയർ അസിസ്റ്റന്റ് ആജറ, സ്റ്റാഫ് സെക്രട്ടറി മനീഷ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.ശാന്തകുമാരി സ്വാഗതവും സെപ് കോർഡിനേറ്റർ അബ്‌ദുൽ റഹീം കെ.ടി.കെ നന്ദിയും പറഞ്ഞു. തുടർന്ന രക്ഷിതാക്കൾക്കായി കൈകോർക്കാം മുന്നേറാം എന്ന പരിപാടിക്ക് ബാലചന്ദ്രൻ കൊട്ടോടി നേതൃത്വം നൽകി.
