ഹോസ്ദുർഗ്ഗ് സബ് ജില്ലാഹാൻ്റ് ബോൾ മത്സരത്തിൽ കോടോത്ത്ഡോ:അംബേദ്കർ ഗവ.ഹയർ സെക്കൻണ്ടറി സ്കൂൾഓവർ ഓൾ ചാമ്പ്യൻമാരായി

രാജപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ഹോസ്ദുർഗ്ഗ് സബ് ജില്ലാ അസോസിയേഷൻ കാഞ്ഞങ്ങാട് ഇൻഡോർ മിനി സ്‌റ്റേഡിയത്തിൽ വച്ച് നടത്തിയ ഹാൻ്റ് ബോൾ മത്സരത്തിൽ ഡോ: അംബേദ്കർ ഗവ.ഹയർ സെക്കൻണ്ടറി സ്കൂൾ കോടോത്ത് ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സബ് ജൂനിയർ പെൺകുട്ടികൾക്ക് ഒന്നാം സ്ഥാനം, ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം , ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനം സീനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനം, സബ് ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനം. കുട്ടികളുടെ അക്ഷീണ പ്രയത്നവും അർപ്പണ മനോഭാവവും ആൺ വിജയത്തിന് പിന്നിൽ എന്ന് കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ സാക്ഷിപ്പെടുത്തി