ലയൺസ് ക്ലബ്‌ പാണത്തൂരിൻ്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു

രാജപുരം; ലയൺസ് ക്ലബ്‌ പാണത്തൂരിൻ്റെ നേതൃത്വത്തിൽ
അധ്യാപകദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ പാണത്തൂരിന്റെ ആദ്യകാല അംഗനവാടി അധ്യാപക എലിയമ്മ ടീച്ചറിനെ ലയൺസ് ക്ലബ്‌ പ്രസഡന്റ് സുനിൽകുമാർ.പി എൻ ഉൾപ്പെടെ ഭാരവാഹികൾ അവരുടെ വീട്ടിൽപോയി ആദരിക്കുകയും, മെമെന്റോയും സ്നേഹസമ്മാനം എന്നിവ നൽകുകയും, ചെയ്തു.കൂടാതെ പനത്തടി പഞ്ചായത്ത്‌ മെമ്പറും മുൻകാല ആദ്ധ്യാപികയും ആയിരുന്ന റീന തോമസിനെ ഷാൾ അണിയിച്ചു ആദരിച്ചു. യോഗത്തിൽ ക്ലബ്‌ സെക്രട്ടറി, സജിമോൻ കെ.ജി. സ്വാഗതം പറഞ്ഞു., ഫസ്റ്റ് വൈസ് പ്രഡസിഡന്റ് അജി ജോസഫ് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ഏലിയാമ്മ ടീച്ചർ, റീന ടീച്ചർ എന്നിവർ പഴയ കാല അദ്ധ്യാപക ഓർമ്മകൾ പങ്കുവച്ചു. രാമചന്ദ്രൻ സരളയ, ഷംസുദീൻ, ജിൻസ് ജോസഫ്, ലുക്മാനുവൽ ഹക്കിം, വിനോദ് കുമാർ, സി.എം, ജിബിൻ എന്നിവർ പങ്കെടുത്തു.