രാജപുരം: ചുള്ളിക്കര – കൊട്ടോടി റോഡിൽ പയ്യച്ചേരി പ്ലാൻ്റേഷൻ വളവിൽ മണ്ണടിഞ്ഞു കൂടി യാത്രാ ദുരിതം. മഴയിൽ പ്ലാൻ്റേഷൻ കശുമാവ് തോട്ടത്തിൽ നിന്നും ഒഴുകിയെത്തിയ ചെളിയാണ് റോഡിൽ അടിഞ്ഞ് കൂടി കൂ ണ്ടും കുഴിയുമായത്. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. പ്ലാൻ്റേഷൻ തോട്ടത്തിൽ റീപ്ലാൻ്റിനായി മണ്ണിളക്കിയ ഭാഗത്ത് നിന്നാണ് മഴയിൽ മണ്ണൊഴുകി എത്തുന്നത്
