രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2026 27 പുനർജനി കാവുകളുടെയും പൊതുസ്ഥലങ്ങളുടെയും പുനരുജ്ജീവനം പരിപാടി :ഉദ്ഘാടനം പെരുതടി ശിവക്ഷേത്രം കാവിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു.സി നിർവഹിച്ചു
വൈസ് പ്രസിഡണ്ട് ദീപ.ടി.കെ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ റിപ്പോർട്ട് അവതരണം കൃഷി ഓഫീസർ വിനോദിനി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.സുരേഷ്, ഭവ്യരാജു, പ്രദേശവാസി മധുവാമി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 27 ഓളം കാവുകൾക്കാണ് തൈ വിതരണം ചെയ്യുന്നത് കാവുകളെ വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 വർഷത്തിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ്. ഇതോടൊപ്പം തൊട്ടടുത്ത ദിവസം കാവുകൾക്ക് തൈ വിതരണം നടത്തുന്നതാണ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ സ്വാഗതവും പെരുതടി മഹാദേവ ക്ഷേത്രം കമ്മിറ്റി ട്രഷറർ സി.എസ് .ചന്ദ്രപ്പൻ നന്ദിയും പറഞ്ഞു
