രാജപുരം : അമ്പലത്തറ ജനമൈത്രി പോലീസ്, മുന്നാം മൈൽ കേശവ്ജി വായനശാല, പുല്ലൂർ -പെരിയ പഞ്ചായത്ത് പേരൂർ വാർഡ് എ ഡി എസ് എന്നിവ സംയുക്തമായി കാസർകോട് സോഷ്യൽ പോലീസിങ് ഡിവിഷന്റെ സഹകരണത്തോടെ കുടുംബശ്രീ പ്രവർത്തകർക്ക് സ്വയം പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് – ഇൻസ്‌പെക്ടർ പ്രകാശൻ എം.വി.ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രമോദ് ടി.വി സ്വാഗതം പറഞ്ഞു. വായനശാല വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എൻ.കരുണാകരൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഗോപി മാഷ്, ജയരാജൻ മാഷ്, എ ഡി എസ് സെക്രട്ടറി ഉഷ.എം എന്നിവർ സംസാരിച്ചു. എ ഡി എസ് ലീഡർ സലീന .എം നന്ദി പറഞ്ഞു. ജില്ല പോലീസ് സോഷ്യൽ ഡിവിഷന്റ് കിഴിലുള്ള പ്രസീത സി പി കെ, രേഷ്മ പി.പി, സന്ധ്യ നമ്പ്യാർ ടി, അശ്വതി രാജ്, സുജിത .എസ് എന്നിവർ ക്ലാസ്സ് നയിച്ചു
