ഒടയഞ്ചാൽ റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവർക്കരണ യാത്ര നടത്തി

രാജപുരം:  റോഡപകടങ്ങൾ ഇല്ലാതാക്കാം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഒടയഞ്ചാൽ റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളാപോലീസ് മോട്ടോർവാഹനവകുപ്പ് എന്നിവയുടെ സഹകരണത്തോടെ പൊതുജന ബോധവത്കരണ പരിപാടി ആരംഭിച്ചു. റോഡ് സുരക്ഷാവാരാചരണത്തോടനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള വാഹനപ്രചാരണ യാ ത്രയുടെ  ഉദ്ഘാടനം അമ്പലത്തറ  സബ്  ഇൻസ്‌പെക്ടർ പ്രശാന്ത് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ബാബു.കെ.എം , റോട്ടറി പ്രവർത്തകരായ തമ്പാൻ കോടോത്ത്, അനിൽ കുമാർ ഫിലിപ്പ്, ഷീജ ജോർജ് എന്നിവർ നേതൃത്വം നൽകി