രാജപുരം : നെല്ലിത്താവ് – നരിയന്റെപുന്ന -പൂക്കയം – ചുഴുപ്പ് – മാനടുക്കം – വിട്ടിയാടി റോഡ് 11.8 കിലോമീറ്റർ നീളത്തിൽ
സി ആർ ഐ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംങ്ങ് പ്രവർത്തി ചെയ്ത് നവീകരിക്കുന്നതിനുവേണ്ടി ഉദുമ എം.എൽ എ കെ.നീലകണ്ഠൻ്റെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് നാഷ്ണൽ ഹൈവേ വിഭാഗം ഡി പി ആർ തയാറാക്കാർ സർവേ നടത്തി. നെല്ലിത്താവ് മുതൽ വീട്ടിയാടി വരെ അസി.എക്സിക്യുട്ടിവ് എൻജിനീയർ റസ്നൽ അലി സാർ ഓവർസീയർമാരായ സേതുചന്ദ്രൻ, ശ്രരാജ്കുമാർ.വി എന്നി ഉദ്യോഗസ്ഥരോടൊപ്പം കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പവിത്രൻ സി.നായർ, കുറ്റിക്കോൽ പഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ, കള്ളാർ പഞ്ചായത്തംഗം വാസു.പി.എ, പനത്തടി പഞ്ചായത്തംഗം എൻ.വിൻസെന്റ്, ഷാജി പൂവക്കുളത്തിൽ, രാധാകൃഷ്ണൻ കനക്കരംകോടി, ബിനു വള്ളോംകുന്നേൽ, പുളിക്കൽ ജോസ് , തോട്ടത്തിൽ ജോസ്, മുതുകാട്ടിൽ സജി, മുതുകാട്ടിൽ സോജൻ, എന്നിവർ സർവ്വേയ്ക്ക് നേതൃത്വം നൽകി.
