റാണിപുരത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ  ട്രാൻസ്ഫോർമർ സ്ഥാപിക്കണം : റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ

രാജപുരം: റാണിപുരത്ത് വൈദ്യുതി വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്  ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.  മാസങ്ങൾക്ക് മുമ്പു തന്നെ ഹൈ ടെൻഷൻ ലൈൻ പണികൾ പൂർത്തി കരിച്ചിട്ടും ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പ്രദേശത്ത് വഴി വിളക്കുകൾ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.ഗണേശൻ , ഷാജി സി.ചാരാത്ത്, ഐവിൻ ജോസഫ് , മാത്യു ജോസഫ്, കെ.എം.സൈമൺ രാജപുരം, അനിൽ വെട്ടിക്കാട്ടിൽ എന്നിവർ സംസാരിച്ചു