രാജപുരം : കേരള സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി കോഴികോട് കുന്ദമംഗലത്തു വച്ച് നടത്തിയ സംസ്ഥാന തല സീനിയർ ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ കാസർകോട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയ്ക്കു വേണ്ടി ഡോ:അംബേദ്കർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ എ.ആർ.അഭിഷേക്, ആദിത്യൻ എ.ആർ, മുഹമ്മദ് അജ്മൽ ബി.എച്ച്, ആദിത് .എം. കുണ്ടംകുഴി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ജിതിൻ എസ്, ശ്രീനന്ദ് .ഇ , അഭിജിത്ത്. ടി.കെ. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ തേജസ് ബാബു. പരപ്പ ഗവഃ ഹയർ സെക്കൻഡറി സ്കൂളിലെ ശിവനന്ദ് എം. എന്നിവർ മത്സരിച്ചു. യദു കൃഷ്ണൻ അയറോട്ട്, നിധിൻ നാരായണൻ അയറോട്ട്, കോടോത്ത് സ്കൂളിലെ കായികാധ്യാപകൻ കെ ജനാർദനൻ എന്നീവരാണ് പരിശീലകർ
