രാജപുരം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം പൂർത്തികരിച്ചതിൻ്റെ, ഉദ്ഘാടനം നവംബർ 10ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് നിർവഹിക്കും.
ടൂറിസം വകുപ്പ് 1 കോടി 93 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. സഞ്ചാരികൾക്കായി എട്ട് മുറികളും നാല് കോട്ടേജുകളും ഡോർമെറ്ററിയും കേന്ദ്രത്തിലുണ്ട്. സ്വിമ്മിങ് പൂൾ, കുട്ടികളുടെ പാർക്ക്, റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ഗ പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പത്മകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുപ്രിയ അജിത്ത്, കെ.ബി.രതീഷ്, പഞായത്തംഗങ്ങളായ എൻ.വിൻസന്റ്, കെ.സി.മോഹൻദാസ്, കെ.കെ. വേണുഗോപാൽ, ബാലകൃഷ്ണൻ. എം., എം.ഷിബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി.കൃഷ്ണൻ, എം.ജയകുമാർ, എം.കെ.സുരേഷ്, മൈക്കിൾ പൂവത്താനി, പ്രതാപചന്ദ്രൻ, അയ്യൂബ് പള്ളിക്കാൽ, റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.പി.രാജു, കൃഷ്ണകുമാർ. കെ.യു, ചന്ദ്രശേഖരൻ നായർ, സത്യപ്രകാശ് എന്നിവർ സംസാരിച്ചു.
ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് സ്വാഗതവും അഞ്ജു നന്ദിയും പറഞ്ഞു. ഭ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.
