.
രാജപുരം: മലയോരത്തിൻ്റെ വേഗറാണി ജിൽഷ ജിനിലിന് പനത്തടി പഞ്ചായത്ത് പൗരാവലി നാളെ രാവിലെ 10 മണിക്ക് കോളിച്ചാലിൽ സ്വീകരണം നൽകും. കോളിച്ചാലിൽ നിന്ന് പാണത്തൂരിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ ജിൽഷയെ കൊണ്ടുപോകും. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂ ൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയാണ് പാണത്തൂർ വട്ടക്കയം സ്വദേശി ജിൽഷ ജിനിൽ നാടിന് അഭിമാനമായത്. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ജിൽഷ.
2023 മുതൽ ദേശീയ, സൗത്ത് സോൺ, സംസ്ഥാന അത്ലറ്റിക് മീറ്റുകളിലായി സ്വർണം, വെള്ളി, വെങ്കല മെഡ
ലുകളും മീറ്റ് റിക്കാർഡും ജി ൽഷ സ്വന്തമാക്കിയിട്ടുണ്ട്. ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സിലെ സ്വർണം നേടിയിരുന്നു. പാണത്തൂർ വട്ടക്കയത്തെ കീ ച്ചിറ ജിനിൽ മാത്യു-വി.ജെ.ജോമി ദമ്പതികളുടെ മകളാണ്. ജിൽന, ജിൽജോ എന്നിവർ സഹോദരങ്ങളാണ്.
