രാജപുരം: പനത്തടി പഞ്ചായത്തിലെ പെരുതടി സ്മാർട്ട് അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ നാടക നടൻ കൂക്കൾ രാഘവൻ മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി.സുരേഷ്, അങ്കണവാടി വർക്കർ പി.നിർമ്മല ,ആശ വർക്കർ പി.സി.സരോജിനി, മധു പുളിം കൊച്ചി, പി.ആർ.രേഖ, എസ്.ജെ ജാജി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണവും ചെയ്തു.
