മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിറ്റി (മാക്)ഐഡി കാർഡ് വിതരണം ചെയ്തു.

രാജപുരം: മേക്കപ്പ് ആർട്ടിസ്റ്റുമാരുടെ കേരളത്തിലെ ഏക സംഘടനയായ   
മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിറ്റിയുടെ (മാക്) കാസർകോട് ജില്ലയിലെ അംഗങ്ങൾക്കു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഐ ഡി കാർഡ് വിതരണം നടത്തി. നീലേശ്വരം ജനത കലാസമിതിയിൽ വെച്ച് നടന്ന വിതരണ ചടങ്ങ് പോലീസ് സോഷ്യൽ മീഡിയ കോഓർഡിനേറ്റർ രാമകൃഷ്ണൻ ചാലിങ്കാൽ ഉദ്ഘാടനം ചെയ്തു.
കമ്യൂണിറ്റി ജില്ലാ പ്രസിഡൻ്റ് വരദ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അശോകൻ ചിലങ്ക, ജനാർദ്ദനൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ വിജയകുമാർ സ്വാഗതം പറഞ്ഞു.