അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫിസ് ജില്ലയിൽ അനുവദിക്കണം

രാജപുരം: അസംഘടിത തൊഴിലാളിക്ഷേമനിധി ഓഫിസ് ജില്ലയിൽ അനുവദിക്കണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ വില തടയുക ദേശീയ പാത നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുക ഡൽഹി സമര് വിജയിപ്പിക്കുക കിഫിയെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക എന്നി പ്രമേയങ്ങളും അവതരിപ്പിച്ചു. പൂടംകല്ല് ജോയിസ് ഹോം സ്റ്റേയിൽ കെ.പി.സഹദേവൻ നഗറിൽ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് വി.പി.പി.മുസ്തഫ ഉൽഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാനക്കമ്മറ്റിയംഗം യു.തമ്പാൻ നായർ, കെ.ബാലകൃഷ്ണൻ, വി.വി.തമ്പാൻ, പാറക്കോൽ രാജൻ ,
പി.വി.ഷീബ, പി.കെ.രാമചന്ദ്രൻ , ഷാലു മാത്യു, പി.വി.മോഹനൻ, എം.രാമചന്ദ്രൻ , എം’.കുഞ്ഞമ്പു, പി.ദാമോദരൻ, പി.ജി. മോഹനൻ, കെ.വി.സരിത, പി.വത്സല , ഏ.കെ.ആൽബർട്ട് എന്നിവർ സംസാരിച്ചു. ഒക്ലാവ് കൃഷ്ണൻ സ്വാഗതവും ജോഷി ജോർജ് നന്ദിയും പറഞ്ഞു ഡൽഹി മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി.
ഭാരവാഹികൾ: സാബു അബ്രഹാം (പ്രസിഡണ്ട് ), കെ.ബാലകൃഷ്ണൻ, എം.വി. മോഹനൻ, ഗംഗാധരൻ കാസർഗോഡ്, എം.മിനി, എം.കുഞ്ഞമ്പു, ജോഷി ജോർജ് വിനീത് അണിഞ്ഞ (വൈസ് പ്രസിഡണ്ടുമാർ ) വി.വി.തമ്പാൻ (ജനറൽ സെക്രട്ടറി), പി.വി.ഷീബ (ട്രഷറർ), പാറക്കോൽ രാജൻ , നീതു മഹേഷ്, പി.ദാമോദരൻ, ഏ.കെ.ആൽബർട്ട്, കെ.രതീഷ്, കെ.ശിവ പ്രസാദ്, എം.രാമചന്ദ്രൻ (സെക്രട്ടറിമാർ)