രാജപുരം : റാസ് അൽ ഖൈമയിൽ നിർത്തിയിട്ട ട്രക്കിന് പിന്നിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ അട്ടേങ്ങാനം സ്വദേശിയും നിലവിൽ കള്ളാർ പൂതത്താൻമലയിൽ താമസക്കാരനുമായ അഷ്‌റഫ് (53) മരിച്ചു. അവധിക്ക് നാട്ടിൽ വന്ന് രണ്ട് മാസം മുമ്പാണ് തിരികെ റാസ് അൽ ഖൈമയിൽ എത്തിയത്. മരിച്ചവരിൽ മറ്റു രണ്ടു മലയാളികൾ കണ്ണൂർ ജില്ലയിലുള്ളവരാണ് . ഭാര്യ : ജമീല. മക്കൾ : ശറഫുദ്ധീൻ ( ദുബായ്), അഷ്രീഫ, പരേതരായ അജ്മൽ, അസ്കർ. മാതാവ് : പരേതനായ ഫാത്തിമ. പിതാവ് : പരേതനായ മൊയ്തീൻ കുഞ്ഞി. സഹോദരങ്ങൾ: റസാഖ് (അട്ടേങ്ങാനം), മിസ്രിയ, പരേതരായ സൈനബ, അബ്‌ദുൽ റഹ്‌മാൻ.
