രാജപുരം: കാലിച്ചാനടുക്കം പീപ്പിള്‍സ് ക്ലബ്3.5 ഏക്കര്‍ സ്ഥലത്ത് ജൈവ രീതിയില്‍ വിളയിച്ച കരനെല്ലിന്റെ വിളവെടുപ്പ് കാലിചാനടുക്കം ബസ്റ്റാന്റ് പരിസരത്തില്‍ നടന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 13 വാര്‍ഡ് മെമ്പര്‍ നിഷ അനന്തന് ഉല്‍ഘാടനം ചെയ്തു. കൃഷി ഓഫിസിര്‍ കെ.വി.ഹരിത മുഖ്യ അതിഥിയായി. എം.അനീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. എ.വി.മധു, ഭാസ്കരന് മാഷ്, എം.ശ്രീരാജ്!എം.കെ.രജീഷ്, ടി.ടി.നാരായണി, കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒരു കറ്റ (വൈകോല്) പുല്ല് 4 രൂപ നിരക്കിലും, നെല്ല് 1 കിലോക്ക് 30 രൂപ നിരക്കിലും വില്‍പ്പന നടത്തുന്നു.