വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ചുള്ളിക്കരയിലെ റെജി ജോസഫ് (50) ന്റെ സംസ്കാരം നാളെ രാവിലെ.
രാജപുരം : നെല്ലിയാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുള്ളിക്കരയിലെ റെജി ജോസഫ് (50) ന്റെ സംസ്കാരം 23ന് രാവിലെ 10 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ നടക്കും. മംഗലാപുരത്ത് ഗവൺമെന്റ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.
കഴിഞ്ഞ 16 നാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ മകൻ ഇപ്പൊഴും ചികിത്സയിലാണ്. ഭർത്താവ് ഒരപ്പാങ്കൽ ജോസഫ്. മക്കൾ: ട്രീസ ജോസഫ് (നഴ്സിങ് വിദ്യാർത്ഥി, ബാംഗ്ലൂർ), മകൻ: ജോയൽ ജോസഫ് (വിദ്യാർത്ഥി, മംഗലാപുരം).