ഒടയംചാൽ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി.
രാജപുരം: ഒടയംചാൽ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം കൊടിയേറ്റി. തുടർന്നു നടന്ന വിശുദ്ധ കുർബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, നൊവേന, പരേത സ്മരണ എന്നിവയ്ക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. ഒൻപത് ദിനത്തിലെ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ശേഷം ഏപ്രിൽ 30, മേയ് 1 തീയതികളിൽ പ്രധാന തിരുനാൾ നടക്കും.